സ്‌കൂളിലെ എന്റെ ആദ്യ ദിവസം
അന്ന് ഞാന്‍ ആദ്യമായി സ്‌കൂളില്‍ ചേരുന്ന ദിവസം, അന്ന് ഇടിയും മിന്നലും മഴയും ഉണ്ടായിരുന്നു. പുതിയ ബാഗ്, കുട, ബുക്ക് ഒക്കെ വാങ്ങി. കുടയും ചൂടിക്കൊണ്ട് ബാഗും ഇട്ടു കൊണ്ട് ഞാന്‍ എന്റെ അമ്മയുടെ കൂടെ കുണുങ്ങി കുണുങ്ങി സ്‌കൂളിലേക്ക് പോവുകയായിരുന്നു. സ്‌കൂളില്‍ എത്തി. ഞാന്‍ മാത്രമല്ല, അവിടെ വേറെ കുറെ കുട്ടികള്‍ ഉണ്ടായിരുന്നു. ചില കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. ചില കുട്ടികള്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നു.എന്നെ അവിടെ ഇരുത്തിക്കൊണ്ട് അമ്മ പോയി. ഞാന്‍ കരഞ്ഞു. ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഞാന്‍ മാത്രമല്ല കരഞ്ഞത്, കൂടെ കുറേ കുട്ടികള്‍ കരയുന്നുണ്ടായിരുന്നു. എന്റെ ടീച്ചറുടെ പേര് ജാന്‍സി എന്നായിരുന്നു. ക്ലാസ്സില്‍ നിന്ന് കുറേ കൂട്ടുകാരെ കിട്ടി. ടീച്ചര്‍ പഠിപ്പിച്ചു. പിന്നെ കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ നാല് മണിയായി. അപ്പോള്‍ അമ്മ വന്ന് എന്നെ കൊണ്ടു പോയി.
![]() |
റിയ. എസ്. (std : V) |


No comments:
Post a Comment